---
title: "ഇടയാറിലെ ലിജിന്റെ ശസ്ത്രക്രിയക്ക് സഹായം കൈമാറി"
english_title: "Funds Handed Over for Idayar Lijin's Bone Marrow Transplant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376260/idayar-lijin-bone-marrow-fund-handover`"
published_at: "2026-08-03T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ff1e367734_1000209395.jpg"
keywords: ["Idayar", "Lijin", "Bone Marrow", "Fund", "Alachery Jnanaodayam"]
---

# ഇടയാറിലെ ലിജിന്റെ ശസ്ത്രക്രിയക്ക് സഹായം കൈമാറി

> **Lead Summary:** **ഇടയാർ**: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവേണ്ട ഇടയാർ സ്വദേശി ലിജിന് വേണ്ടിയുള്ള ധനസഹായം കൈമാറി. ആലച്ചേരി ജ്ഞാനോദയം വായനശാലയുടെയും സ്വപ്ന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പ്രവർത്തകർ ചേർന്ന് ആക്രികൾ ശേഖരിച്ച് വിൽപന നടത്തിയ തുകയാണ് സഹായ കമ്മറ്റിക്ക് നൽകിയത്.

## Article Content

**ഇടയാർ**: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവേണ്ട ഇടയാർ സ്വദേശി ലിജിന് വേണ്ടിയുള്ള ധനസഹായം കൈമാറി. ആലച്ചേരി ജ്ഞാനോദയം വായനശാലയുടെയും സ്വപ്ന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പ്രവർത്തകർ ചേർന്ന് ആക്രികൾ ശേഖരിച്ച് വിൽപന നടത്തിയ തുകയാണ് സഹായ കമ്മറ്റിക്ക് നൽകിയത്.

സഹായ കമ്മറ്റിക്ക് വേണ്ടി കെ.പി. ജോസഫ്, മിഷാൽ എന്നിവർ ചേർന്ന് *82,760 രൂപ* ഏറ്റുവാങ്ങി. ചടങ്ങിൽ പ്രജീഷ് കെ, ബിനീഷ് എം, അഭിനന്ദ് കെ.സി, എം രമേശൻ, ധിനിൽ കെ, പി മാധവൻ, സീന കെ എന്നിവർ സംസാരിച്ചു.

ലിജിന്റെ ചികിത്സക്ക് നാട്ടുകാരുടെയും സംഘടനകളുടെയും കൂടുതൽ സഹായങ്ങൾ തേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376260/idayar-lijin-bone-marrow-fund-handover`)